5.0 / 5
How satisfied were you with the behaviour and cooperation of the staff?

ടി.ബി. നിർമ്മാർജന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനുള്ള അംഗീകാരമായാണ് ഈ അഭിമാനകരമായ പുരസ്കാരം പാണ്ടനാട് ഗ്രാമപഞ്ചായത്തിന് ലഭിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജിജി കുഞ്ഞുകുഞ്ഞ് പുരസ്കാരം ഏറ്റുവാങ്ങി.
ആരോഗ്യ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ ദേശീയ അംഗീകാരം ലഭിച്ചത്. ഇത് പാണ്ടനാട് ഗ്രാമപഞ്ചായത്തിന്റെ പൊതുജനാരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച അഭിമാനകരമായ അംഗീകാരമാണ്.