സ്ഥാപനഘടന

ഗ്രാമപഞ്ചായത്തിന്റെ സ്ഥാപന ഘടന
ഗ്രാമപഞ്ചായത്ത്

പ്രസിഡന്റ്

പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഭരണനടപടികൾക്കും നേതൃത്വം നൽകുന്നു.

വൈസ് പ്രസിഡന്റ്

ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണ ചുമതലകൾ നിർവ്വഹിക്കുന്നത് വൈസ് പ്രസിഡന്റാണ്.

സ്ഥിരം സമിതികൾ

ഗ്രാമപഞ്ചായത്തുകളുടെ ഭരണപരമായ കാര്യങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും വികേന്ദ്രീകൃത ആസൂത്രണം ഫലപ്രദമായി നടപ്പിലാക്കുന്നതിനും വേണ്ടി രൂപീകരിക്കുന്ന ഔദ്യോഗിക സമിതികളാണ് സ്ഥിരം സമിതികൾ.

സ്ഥിരംസമിതികൾ

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ സമിതിയാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ഈ സമിതിയുടെ ചെയർമാൻ ആകുന്നത്. പ്രധാന ചുമതലകൾ: പഞ്ചായത്തിന്റെ വാർഷിക ബജറ്റ് തയ്യാറാക്കുക, വരവ്-ചെലവ് കണക്കുകൾ പരിശോധിക്കുക, നികുതി പിരിവ് ഊർജ്ജിതമാക്കുക, സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുക

വികസനസ്റ്റാന്റിംഗ് കമ്മിറ്റി

പഞ്ചായത്ത് പരിധിയിലെ ഭൗതികവും അടിസ്ഥാന സൗകര്യപരവുമായ വികസനങ്ങൾക്ക് നേതൃത്വം നൽകുന്നു.പ്രധാനചുമതലകൾ: കൃഷി, മൃഗസംരക്ഷണം, മണ്ണ്-ജല സംരക്ഷണം, ചെറുകിട വ്യവസായങ്ങൾ, റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ,ഭവന പുനരുദ്ധാരണം തുടങ്ങിയവയുടെ ആസൂത്രണവും നടത്തിപ്പും

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെയും ദുർബലവിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.പ്രധാനചുമതലകൾ: ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾ, പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം, ഭവന നിർമ്മാണ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി

ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിടുന്നു.പ്രധാനചുമതലകൾ: പൊതുജനാരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണം, കുടിവെള്ള ശുദ്ധീകരണം, സർക്കാർ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, അങ്കണവാടികളുടെ പ്രവർത്തനം നിരീക്ഷിക്കൽ.

മറ്റ് ഉപസമിതികൾ

പ്രത്യേക മേഖലകളിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിക്കുന്ന സമിതികളാണ്. വിവിധ പദ്ധതികൾക്ക് സഹായം നൽകുന്നു.

പഞ്ചായത്ത് സേവനങ്ങൾ
ഉദ്യോഗസ്ഥവൃന്ദം

സെക്രട്ടറി

ഒരു ഗ്രാമപഞ്ചായത്തിന്റെ ദൈനംദിന ഭരണപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി സർക്കാർ നിയമിക്കുന്ന മുഖ്യ ഉദ്യോഗസ്ഥനാണ് പഞ്ചായത്ത് സെക്രട്ടറി.

അസിസ്റ്റന്റ് സെക്രട്ടറി

ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം. കുടുംബശ്രീ, ക്ഷേമപദ്ധതികളുടെ ഏകോപനം, വിവിധ ഭരണപരമായ പ്രവർത്തനങ്ങളുടെ നിർവഹണം എന്നിവ കൈകാര്യം ചെയ്യുന്നു.

ഹെഡ് ക്ലാർക്ക്

ദൈനംദിന ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ജീവനക്കാരുടെ മേൽനോട്ടം എന്നിവ നിർവഹിക്കുന്നു.

ഹെഡ് അക്കൗണ്ടന്റ്

സാമ്പത്തിക ഇടപാടുകൾ, വരവ്-ചെലവ് കണക്കുകൾ, ബജറ്റ്, നികുതി, ധനകാര്യ രേഖകൾ എന്നിവ ക്രമീകരിക്കുന്നു.

സീനിയർ ക്ലാർക്ക്

ഓഫീസ് രേഖകൾ, ഭരണ നടപടികൾ, വിവിധ സെക്ഷനുകളുടെ പ്രവർത്തനം, ഫയൽ പരിശോധന എന്നിവ ഏകോപിപ്പിക്കുന്നു.

ക്ലാർക്ക്

ഫയലുകളുടെ രേഖപ്പെടുത്തൽ, നികുതി പിരിവ്, അപേക്ഷകൾ, ഓഫീസ് രജിസ്റ്ററുകൾ, വാർഡ് സേവനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു.

ഓഫീസ് അറ്റൻഡന്റ്

ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം, രേഖകൾ കൈമാറ്റം, ഓഫീസ് ക്രമീകരണവുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുന്നു.


പ്രധാന ഘടകങ്ങളുടെ ചുരുക്ക വിവരണം

1. ഗ്രാമസഭ:

പഞ്ചായത്തിലെ ജനങ്ങളുടെ പൊതുയോഗം. വികസന പദ്ധതികൾ, പൊതുജന ആവശ്യങ്ങൾ എന്നിവ ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു.

2. ഗ്രാമപഞ്ചായത്ത് കമ്മിറ്റി:

ജനപ്രതിനിധികളടങ്ങിയ ഭരണസമിതി.

3. പ്രസിഡന്റ് & വൈസ് പ്രസിഡന്റ്:

പഞ്ചായത്തിന്റെ പ്രധാന ഭരണനേതാക്കൾ. ഭരണനടപടികൾക്ക് നേതൃത്വം നൽകുന്നു.

4. സ്ഥിരം സമിതികൾ:

വികസനം, ധനകാര്യം, ആരോഗ്യം, ക്ഷേമം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.

5. പഞ്ചായത്ത് സെക്രട്ടറി:

പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവ്വഹണം എന്നിവ ഏകോപിപ്പിക്കുന്നു.