Alappuzha District
തൂഫാൻ 2.0 തദ്ദേശം

പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ "ഓപ്പറേഷൻ തൂഫാൻ 2.0 തദ്ദേശം" പദ്ധതിക്ക്‌ തുടക്കം കുറിച്ചു.

ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 28 തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ 11:00 മണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ.ഗീവർഗീസ് പി ജി യുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി.ജിജി കുഞ്ഞുകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ എസ്.ഐ ശ്രീ.അനിൽകുമാർ ചടങ്ങിൽ ലഹരിവിരുദ്ധ സന്ദേശം നൽകി സംസാരിച്ചു. തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ശ്രീമതി.ലത എൽ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് തൂഫാൻ പതാക ഉയർത്തലും, തൂഫാൻ ബാഡ്ജ് വിതരണവും നടത്തി. യോഗത്തിന് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഗീതാകുമാരി എം കെ സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.റീനാവർഗീസ്‌, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോൺ മാത്യു ഇ, പഞ്ചായത്തംഗങ്ങളായ ശ്രീ.ടിറ്റി എം വർഗീസ്‌, ശ്രീമതി.ഷൈലജ രഘുറാം, ശ്രീമതി.ശ്രീകല ശിവനുണ്ണി, ശ്രീ.ഈപ്പൻ കെ ഫിലിപ്പ്, ശ്രീമതി.സുനിത ഹരികുമാർ, ശ്രീ.ജോസഫ് എൻ എ, ശ്രീമതി.ശുഭ എസ്, സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി.ബിന്ദു സുനിൽ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി. സൗമ്യ വി എസ്, പോലീസ് ഉദ്യോഗസ്ഥർ, ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ,പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം ബഹു.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തി. ആയതിന്റെ ലൈവ് സ്ട്രീമിംഗ് പ്രക്ഷേപണവും ചടങ്ങിന്റെ ഭാഗമായി നടന്നു.

 
 
 
 
 
 
 
 
 
 
 


 

thoofan