ഒറ്റനോട്ടത്തിൽ
പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ മനോഹരമായ ഗ്രാമപഞ്ചായത്താണ് പാണ്ടനാട്.1962 ജനുവരി ഒന്നാം തീയതി പാണ്ടനാട് വില്ലേജ് മാത്രം ഉൾക്കൊള്ളുന്ന വാർഡുകൾ ഉൾക്കൊള്ളിച്ച് പാണ്ടനാട് പഞ്ചായത്ത് രൂപം കൊണ്ടു.പഞ്ചായത്തിന് പാണ്ടനാട് എന്ന പേര് വരാനുള്ള കാരണം പഞ്ചപാണ്ഡവൻമാർ വസിച്ച നാട് ആയതിനാലാണെന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പമ്പാനദിയുടെ തീരത്താണ്.
രൂപീകൃതമായ വർഷം
1962
ആകെ വാർഡുകൾ
14
വിസ്തീർണ്ണം
10.49
ച.കി.മീ
ജനസംഖ്യ
11489
🏛️
അടിസ്ഥാന വിവരങ്ങൾ
📍
ജില്ല
ആലപ്പുഴ
🗺️
താലൂക്ക്
ചെങ്ങന്നൂർ
🏢
ബ്ലോക്ക് പഞ്ചായത്ത്
ചെങ്ങന്നൂർ
🏢
വില്ലേജുകൾ
പാണ്ടനാട്, തിരുവൻവണ്ടൂർ, എണ്ണയ്ക്കാട്
🌊
ഭൂപ്രകൃതി
സമതല പ്രദേശം
🚣♀️
പ്രധാന ഉപജീവനം
കൃഷി
🌴
പ്രധാന കൃഷിവിളകൾ
നെൽ, കരിമ്പ്, വാഴ, തെങ്ങ്,
🌦️
കാലാവസ്ഥ
20°C - 35°C
🧑🤝🧑
ജനസംഖ്യ & സാമൂഹിക വിവരങ്ങൾ
| വിവരങ്ങൾ | കണക്ക് |
|---|---|
| ആകെ ജനസംഖ്യ | 11489 |
| പുരുഷന്മാർ | 5306 |
| സ്ത്രീകൾ | 6183 |
| ആകെ കുടുംബങ്ങൾ | 4010 |
| ആകെ പട്ടികജാതി കുടുംബം | 476 |
🧭
പഞ്ചായത്തിന്റെ അതിർത്തികൾ
| ദിശ | പ്രദേശം |
|---|---|
| വടക്ക് | തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് |
| തെക്ക് | പുലിയൂർ, ബുധനൂർ ഗ്രാമപഞ്ചായത്തുകൾ |
| കിഴക്ക് | ചെങ്ങന്നൂർ നഗരസഭ |
| പടിഞ്ഞാറ് | കടപ്ര ഗ്രാമപഞ്ചായത്ത് |
🎓
വിദ്യാഭ്യാസ മേഖല
| വിഭാഗം | എണ്ണം |
|---|---|
| ഗവൺമെൻ്റ് സ്കൂളുകൾ | 2 |
| എയ്ഡഡ് സ്കൂളുകൾ | 2 |
| അൺ എയ്ഡഡ് സ്കൂളുകൾ | 2 |
🏥
ആരോഗ്യ മേഖല
| പ്രധാന ആശുപത്രികൾ |
|---|
| കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, പാണ്ടനാട് |
| ഗവ.ആയൂർവേദ ഡിസ്പൻസറി, പാണ്ടനാട് |
| ഗവ.ആയൂർവേദ സബ് സെൻ്റർ, പാണ്ടനാട് |
| ഗവ.ഹോമിയോ ഡിസ്പൻസറി, പാണ്ടനാട് |
| ഗവ.ഹോമിയോ സബ് സെൻ്റർ, പാണ്ടനാട് |
പാണ്ടനാട് ഗ്രാമപഞ്ചായത്ത്
ജനക്ഷേമം • വികസനം • പരിസ്ഥിതി സംരക്ഷണം • സുതാര്യ ഭരണനിർവ്വഹണം