ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1962 ജനുവരി ഒന്നാം തീയതി പാണ്ടനാട് വില്ലേജ് മാത്രം ഉൾക്കൊള്ളുന്ന വാർഡുകൾ ഉൾക്കൊള്ളിച്ച് പാണ്ടനാട് പഞ്ചായത്ത് രൂപം കൊണ്ടു. പഞ്ചായത്ത് രൂപീകരണത്തിനു മുന്‍പായി പാണ്ടനാട് പ്രദേശം തിരുവന്‍വണ്ടൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1966-ല്‍ പടിഞ്ഞാറെമഠത്തിൽ ശ്രീമതി.കല്യാണിയമ്മയിൽ നിന്നും ലഭിച്ച സ്ഥലത്താണ് ഇപ്പോഴത്തെ പഞ്ചായത്താഫീസ് സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന് പാണ്ടനാട് എന്ന പേര് വരാനുള്ള കാരണം പഞ്ചപാണ്ഡവൻമാർ വസിച്ച നാട് ആയതിനാലാണെന്ന് പഴമക്കാർ പറയുന്നു. ജനപ്രതിനിധികള്‍ ഭരണം ഏല്‍ക്കുന്നതുവരെ സ്പെഷ്യൽ ഓഫീസർ പഞ്ചായത്തു ഭരണകാര്യങ്ങൾ നടത്തിവന്നു. എ.ജെ.ജോണ്‍ പാണ്ടനാട് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
കൂടുതൽ വായിക്കുക